---
title: "ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു"
english_title: "4 Countries End Visa Free Entry For Indian Passport Holders New Rules"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374409/ 4-countries-end-visa-free-entry-for-indian-passport-2026"
published_at: "2026-07-24T17:34:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a635500186fc_4-countries-end-visa-free-entry-for-indian-passport-2026.jpg"
keywords: ["Latest News", "Indian Passport", "Visa Free Countries", "Travel News", "Indian Travelers"]
---

# ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

> **Lead Summary:** **ന്യൂഡൽഹി:[**ഇന്ത്യൻ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് നാല് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കി. മുൻപ് വിസ രഹിത പ്രവേശനവും 'വിസ ഓൺ അറൈവൽ' സൗകര്യവും നൽകിയിരുന്ന ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

## Article Content

**ന്യൂഡൽഹി:[**ഇന്ത്യൻ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് നാല് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കി. മുൻപ് വിസ രഹിത പ്രവേശനവും 'വിസ ഓൺ അറൈവൽ' സൗകര്യവും നൽകിയിരുന്ന ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇനി മുതൽ ഈ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും മുൻപ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ മുൻകൂർ ഇ-വിസയോ പ്രത്യേക പ്രവേശന അനുമതിയോ കരസ്ഥമാക്കേണ്ടതുണ്ട്.

ഇതിനു പുറമേ, പ്രമുഖ ആഗോള സൂചികയായ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ (Henley Passport Index) ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിംഗ് 75-ൽ നിന്ന് 81-ലേക്ക് താഴ്ന്നു. നിലവിൽ 55 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്.

**പ്രധാന മാറ്റങ്ങൾ :**

**ഇറാൻ**: സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് നൽകിയിരുന്ന വിസ ഒഴിവാക്കൽ ആനുകൂല്യം ഇറാൻ പൂർണ്ണമായും റദ്ദാക്കി. ഇനി എല്ലാ ഇന്ത്യക്കാർക്കും മുൻകൂർ വിസ നിർബന്ധമാണ്.

**ബൊളീവിയ**: വിമാനം ഇറങ്ങുമ്പോൾ നൽകിയിരുന്ന 'വിസ ഓൺ അറൈവൽ' സൗകര്യം നിർത്തിവെച്ചു. പകരം യാത്രയ്ക്ക് മുൻപ് ഓൺലൈനായി അപേക്ഷിച്ച് ഇ-വിസ നേടണം.

**കേപ് വെർഡെ ദ്വീപുകൾ**: ഓൺ-അറൈവൽ വിസ സംവിധാനം അവസാനിപ്പിച്ചു. കൃത്യമായ വിസയില്ലാതെ എത്തുന്ന സഞ്ചാരികൾക്ക് പ്രവേശനം അനുദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

**നിക്കരാഗ്വ**: ഇന്ത്യക്കാരെ 'കാറ്റഗറി സി' (കൺസൾട്ടഡ് വിസ) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ നിക്കരാഗ്വ ഇമിഗ്രേഷൻ അതോറിറ്റിയുടെ പ്രത്യേക മുൻകൂർ അനുമതി പത്രം വാങ്ങിയിരിക്കണം.

ശ്രദ്ധിക്കുക: വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്ന സഞ്ചാരികൾ അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി അതത് രാജ്യങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നിബന്ധനകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374409/ 4-countries-end-visa-free-entry-for-indian-passport-2026)